covid

കോഴിക്കോട്: രണ്ടു ദിവസത്തെ ഇടവേളയ്ക്ക്‌ ശേഷം ജില്ലയിൽ വീണ്ടും കൊവിഡ്‌ ബാധിതരുടെ എണ്ണം വീണ്ടും ഉയർന്നു. ഇന്നലെ രോഗം സ്ഥിരീകരിച്ചത് 807പേർക്ക്. ഇവരിൽ 771 പേർക്കും സമ്പർക്കം വഴിയാണ് രോഗബാധ.

തിങ്കളാഴ്ച 479 പോസിറ്റിവ്‌ കേസുകളായിരുന്നു. ഞായറാഴ്ച അത് 575ൽ നിന്നു. ഇന്നലെ അൻപത് ശതമാനത്തോളം വർദ്ധനവ് വരികയായിരുന്നു.കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 6,608 പേരെയാണ് പരിശോധനയ്ക്ക് വിധേയരാക്കിയത്. 28 പേരുടെ ഉറവിടം വ്യക്തമല്ല. 12 ആരോഗ്യ പ്രവർത്തകർക്ക് രോഗം സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് എത്തിയ മൂന്നു പേർക്കും ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്നവരിൽ അഞ്ചു പേർക്കും പോസിറ്റീവായി. ചികിത്സയിലുള്ള ചികിത്സയിലായിരുന്ന 798 പേർ കൂടി രോഗമുക്തരായി ഇന്നലെ ആശുപത്രി വിട്ടു. ഇപ്പോൾ ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 8,802 ആയി.

 സമ്പർക്കം വഴി

പോസിറ്റീവ്‌ കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ: കോഴിക്കോട്‌ കോർപ്പറേഷൻ 295, ഒളവണ്ണ 53, ഏറാമല 30, ഓമശ്ശേരി 26, പയ്യോളി 25, മൂടാടി 24, കൊയിലാണ്ടി 23.