പേരാമ്പ്ര: കോൺഗ്രസ്സ് നേതാവും ഗാന്ധിയനുമായിരുന്ന ആവള ഇ.സി.രാഘവൻ നമ്പ്യാരുടെ പതിനഞ്ചാം ചരമ വാർഷികദിനം ആചരിച്ചു. വീട്ടുവളപ്പിലെ ശവകുടീരത്തിൽ പുഷ്പാർച്ചനയും തുടർന്ന് ഛായാചിത്രത്തിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും സംഘടിപ്പിച്ചു. അനുസ്മരണ പരിപാടി ചെറുവണ്ണർ മണ്ഡലം പ്രസിഡന്റ് എം.കെ. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി വിജയൻ ആവള അദ്ധ്യക്ഷത വഹിച്ചു. നളിനി നല്ലൂർ, ഇ.എം കുഞ്ഞമ്മദ്, എം.എം കുഞ്ഞിക്കണ്ണൻ എന്നിവർ പ്രസംഗിച്ചു.