പേരാമ്പ്ര: ചെങ്ങോടുമല ഖനന വിരുദ്ധ ആക്ഷൻ കൗൺസിൽ കോട്ടൂർ പഞ്ചായത്ത് നാലാം വാർഡിൽ സ്ഥാനാർത്ഥിയെ നിർത്താൻ തീരുമാനിച്ചു. സമരസമിതി പ്രവർത്തകൻ ജോബി ചോലക്കലാണ് സ്ഥാനാർത്ഥി. കഴിഞ്ഞ മൂന്ന് വർഷമായി ചെങ്ങോടുമലയിൽ ഖനനവിരുദ്ധ സമരം നടക്കുകയാണ്.
കമ്പനി കൈയ്യേറിയ ഭൂമി ഏറ്റെടുക്കാനോ ഹൈക്കോടതി ഉത്തരവ് ഉണ്ടായിട്ട് പോലും ടാങ്ക് നിർമിക്കാനോ അധികാരികൾക്ക് കഴിഞ്ഞില്ലെന്നും സമരസമിതി ചൂണ്ടിക്കാട്ടിയിരുന്നു. നിരന്തരം വഞ്ചിക്കപ്പെട്ടതോടെയാണ് മത്സര രംഗത്തിറങ്ങാൻ തീരുമാനിച്ചതെന്നും സമരസമിതി വ്യക്തമാക്കി.
ചെങ്ങോടുമല സംരക്ഷണത്തിനു വേണ്ടി ഹൈക്കോടതിയിൽ നിയമ പോരാട്ടം നടത്തിയ സമരസമിതി പ്രവർത്തകരായ സി. ചെക്കിണിയും, പി. സി. സുരേഷും ചേർന്നാണ് സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയത്. കെ. രാജേഷ് അദ്ധ്യക്ഷത വഹിച്ചു. എൻ. കെ. മധുസൂദനൻ, കെ.പി. പ്രകാശൻ, കെ. സിറാജ്, പി.സി ഗംഗാധരൻ നായർ, ഒ. സത്യൻ, രവീന്ദ്രൻ ചാമക്കാല, ഷഫീക്ക് കാളിയത്ത് എന്നിവർ പ്രസംഗിച്ചു. തെരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികൾ: സി. രാജൻ ( ചെയർമാൻ). ദിലീഷ് കൂട്ടാലിട (കൺവീനർ), കെ. സിറാജ് (ട്രഷറർ).