വടകര: റോട്ടറി ഇന്ത്യ ലിറ്ററസി മിഷൻ പ്രൈമറി സ്കൂൾ ടീച്ചർമാർക്കായി ഏർപ്പെടുത്തിയ നേഷൻ ബിൽഡർ അവാർഡിന് പുതുപ്പണം ജെ.ബി സ്കൂളിലെ കെ.കെ അജിതകുമാരിയും ശിവാനന്ദ വിലാസം സ്കൂളിലെ കെ.പി ബിന്ദുവും അർഹരായി. കെ. മുരളീധരൻ എം.പി അവാർഡുകൾ വിതരണം ചെയ്തു. വടകര സെൻട്രൽ റോട്ടറി ക്ലബ്ബ് പ്രസിഡന്റ് അരവിന്ദാക്ഷൻ പുത്തൂർ അദ്ധ്യക്ഷത വഹിച്ചു. മുൻ റോട്ടറി ഗവർണർ എം പ്രകാശ്, അസി. ഗവ: കെ.ടി ഗോപിനാഥ്, സെക്രട്ടറി ഡോ: ബിജിൻ, രാജകുമാർ, സുബ്രമണ്യൻ, രാമകൃഷ്ണൻ, ടി.കെ ബാബു, സുനിൽ കുമാർ, ഷിനോജ് എന്നിവർ പ്രംസഗിച്ചു. ട്രഷറർ രാജേഷ് നന്ദിയും പറഞ്ഞു.