എടച്ചേരി: സമസ്ത എംപ്ലോയീസ് അസോസിയേഷൻ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന നബിദിന ക്യാമ്പയിനിന്റെ നാദാപുരം മണ്ഡലം തല ഉദ്ഘാടനം സമസ്ത ട്രഷറർ ചേലക്കാട് മുഹമ്മദ് മുസല്യാർ നിർവഹിച്ചു. എസ്.ഇ.എ നാദാപുരം മണ്ഡലം പ്രസിഡന്റ് ബഷീർ എടച്ചേരി അദ്ധ്യക്ഷനായിരുന്നു. കെ.പി. ഷംസീർ മാസ്റ്റർ, അബ്ദുല്ല മാസ്റ്റർ ചേലക്കാട്, സൂപ്പി മാസ്റ്റർ തിനൂർ, അലി വാണിമേൽ, ഒ.മുനീർ വാണിമേൽ പ്രസംഗിച്ചു.