renuka
രേണുക മണി

കോഴിക്കോട് : സമൂഹമാദ്ധ്യമങ്ങളിലൂടെ ഗാനങ്ങൾ ആലപിച്ച് പ്രശസ്തയായ മാനന്തവാടി സ്വദേശിനി രേണുക മണിയ്ക്ക് വീടൊരുക്കാൻ ഓൺലൈൻ പ്ലാറ്റ്ഫോമിൽ സിനിമ പ്രദർശനത്തിനൊരുങ്ങി. പി സിനിമയുടെ ബാനറിൽ യുവസംവിധായകൻ പ്രജിൻ പ്രതാപ് സംവിധാനം നിർവഹിച്ച 'തല്ലുംപിടി" എന്ന ചിത്രമാണ് ഹോം തീയേറ്റർ ആപ്പിലൂടെ റിലീസ് ചെയ്യുന്നത്. ആപ്പ് ഡൗൺ ലോഡ് ചെയ്ത് ഷോയ്ക്ക് 79 രൂപ നൽകിയാൽ സിനിമ കാണാനാകും. സിനിമയ്ക്ക് സാറ്റലൈറ്റ് റൈറ്റിലൂടെ ലഭിക്കുന്ന തുകയും പ്രേക്ഷകകരിൽ നിന്നു ലഭിക്കുന്ന സംഖ്യയും ഉപയോഗിച്ചാണ് രേണുകയ്ക്ക് വീട് നിർമ്മിക്കുകയെന്ന് സംവിധായകൻ പ്രജിൻ പ്രതാപ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കഴിഞ്ഞ ജൂലായിൽ രേണുകയുടെ അച്ഛൻ മണിയുടെ ഗാനം റെക്കോർഡ് ചെയ്യാൻ സുഹൃത്ത് ജോർജ് കോര വീട്ടിലെത്തിയപ്പോഴാണ് മകളുടെ പാട്ട് കേൾക്കാനിടയായത്. അദ്ദേഹം രേണുകയുടെ ഗാനം ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്തതോടെ ഗാനവും ഗായികയും ശ്രദ്ധ പിടിച്ചുപറ്റി. സിനിമയിൽ പാടാൻ അവസരം ലഭിച്ചെങ്കിലും ലോക്ക് ഡൗണിൽ മുടങ്ങി. അതിനിടയിലാണ് പ്രജിൻ പ്രതാപ് രേണുകയുടെ വീട് സന്ദർശിക്കുന്നത്.

വാർത്താസമ്മേളനത്തിൽ നിർമ്മാതാവ് സജിത, അജിത് പങ്കെടുത്തു. സിനിമ കാണാനുള്ള ലിങ്ക്: Play store https://rb.gy/bx1lf5, App Store
https://apps.apple.com/in/app/home-theatre/id1533039768.