വടകര: അഴിയൂർ പഞ്ചായത്തിൽ പുതുതായി 520 പേരെ ഉൾപ്പെടുത്തി 25403 പേർ അടങ്ങുന്ന വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. 8 പ്രവാസി വോട്ടുകളുമുണ്ട്. 12, 14, 18, വാർഡുകളിൽ ഒരു ബൂത്തും മറ്റ് വാർഡുകളിൽ രണ്ട് ബൂത്തുകളുമാണ് ഉള്ളത്. ഏറ്റവും കുടുതൽ വോട്ടർമാർ ഉള്ളത് ഏഴാം വാർഡായ പനാടയിലാണ്. രണ്ട് ബത്തുകളിലായി 1772 വോട്ടുകൾ. നാലാം വാർഡായ കോട്ടമലയിലാണ് ഏറ്റവും കുറവ് വോട്ടർമാർ. രണ്ട് ബൂത്തുകളിലുമായി 1083 വോട്ടർ. പഞ്ചായത്ത് ഓഫീസിൽ നോമിനേഷൻ സമർപ്പിക്കുന്നവർ മുൻകൂട്ടി സമയം പഞ്ചായത്തിൽ നിന്ന് വാങ്ങിക്കേണ്ടതാണ്. ഓഫീസിലെ തിരക്ക് ഒഴിവാക്കുവാനും കൊവിഡ് പ്രോട്ടോകോൾ പാലിക്കുവാനുമാണ് നിയന്ത്രണം ഏർപ്പെടുത്തുന്നത്. കൂടാതെ ഒരു സ്ഥാനാർത്ഥിയുടെ കൂടെ സ്ഥാനാർത്ഥി അടക്കം 3 പേരെയാണ് നോമിനേഷൻ സമയത്ത് പ്രവേശിപ്പിക്കുകയുള്ളു. ഒരു സ്ഥാനാർത്ഥിയുടെ നോമിനേഷൻ സമർപ്പണം കഴിഞ്ഞാൽ മാത്രമേ അടുത്ത സ്ഥാനാർത്ഥിയുടെ നോമിനേഷൻ സ്വീകരിക്കുകയുള്ളു എന്നും പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.