വളയം: വളയം എളമ്പയിൽ പുഴയോരത്തെ നടൻ ചാരായ വാറ്റു കേന്ദ്രം എക്സൈസ് സംഘം തകർക്കുകയും വാറ്റിനായി തയ്യാറാക്കി സൂക്ഷിച്ച 270 ലിറ്റർ വാഷ് ശേഖരം കണ്ടെത്തി നശിപ്പിക്കുകയുെ ചെയ്തു. വടകര സർക്കിൾ എക്സൈസിനു ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ റെയ്ഡിലാണ് വ്യാജവാറ്റ് കണ്ടെത്തിയത്.പുഴയോരത്തെ പാറക്കൂട്ടങ്ങൾക്കിടയിൽ ബാരലുകളിലാക്കി സൂക്ഷിച്ച നിലയിലായിരുന്നു വാഷ്. വടകര സർക്കിൾ പ്രിവന്റീവ് ഓഫീസർ എം.കെ. മോഹൻദാസിന്റെ നേതൃത്വത്തിൽ സിവിൽ എക്സൈസ് ഓഫീസർമാരായ വി.സി.വിജയൻ, എ.വിനോദൻ, ഷംസുദ്ദീൻ, കെ.ഷിറാജ്, ഡ്രൈവർ രാജൻ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.