വടകര: വില്ല്യാപ്പള്ളി ആയഞ്ചേരി റോഡിൽ മാലിന്യം തള്ളിയ മയ്യന്നൂർ എം.ഡി.എൻ കോഴി സ്റ്റാൾ ഉടമക്കെതിരെ നടപടി സ്വീകരിക്കണമെന്ന് സി.പി.ഐ.എം വില്ല്യാപ്പള്ളി ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു. ശുചിത്വ പഞ്ചായത്തായി പ്രഖ്യാപിച്ചതിന് ശേഷം ബോധപൂർവ്വം സാമൂഹ്യ വിരുദ്ധർ ചില പ്രദേശങ്ങളിൽ മാലിന്യം നിക്ഷേപിച്ച് വീഡിയോ എടുത്ത് പ്രചരിപ്പിക്കുന്നതും പഞ്ചായത്തിനും പ്രസിഡന്റിനുമെതിരായി കള്ള പ്രചരണങ്ങൾ അഴിച്ചുവിടുന്നതിന്റെ തുടർച്ചയാണ് കഴിഞ്ഞ ദിവസം നടന്നിട്ടുള്ളതെന്നും ഇത്തരം സാമൂഹ്യ വിരുദ്ധരെ ഒറ്റപ്പെടുത്താൻ നിയമ നടപടി സ്വീകരിക്കണമെന്നും സി.പി.ഐ.എം ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു.