1
സനിൽ ദീപ് സർട്ടിഫിക്കറ്റുമായി

കോഴിക്കോട്: ഹാം റേഡിയോയിലൂടെ സനിൽ ദീപ് വീണ്ടും ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ സ്ഥാനം കണ്ടെത്തി.

കണ്ണഞ്ചേരി സ്വദേശിയാണ് കേരള ഗ്രാമീൺ ബാങ്ക് റിട്ട. സീനിയർ മാനേജരാണ് ഇദ്ദേഹം.

നിശ്ചിത ഫ്രീക്വൻസിയിലുള്ള തരംഗങ്ങളിലൂടെയാണ് ഹാം റേഡിയോയുടെ പ്രവർത്തനം. ഏപ്രിൽ 18 ന് വേൾഡ് അമേച്വർ റേഡിയോ ദിനത്തിന്റെ ഭാഗമായി വർഷംതോറും കൊല്ലം അമേച്വർ റേഡിയോ ലീഗ് നടത്തിവരുന്ന മത്സരത്തിൽ 2007 മുതൽ 2020 വരെ തുടർച്ചയായി സനിൽ ദീപാണ് വിജയി.

ഇത് ദേശീയ റെക്കോർഡായതോടെ 2020 -21 ൽ ഇന്ത്യ ബുക്ക് ഒഫ് റിക്കോർഡ്‌സിലേക്ക് തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. 2020 -21 ൽ ഏഴ് ഏഷ്യൻ രാജ്യങ്ങളിലുള്ളവർ ഉൾപ്പെട്ട എഡി​റ്റേഴ്സ് പാനൽ ഏഷ്യ ബുക്ക് ഒഫ് റെക്കോർഡ്സിലേക്ക് വീണ്ടും

തിരഞ്ഞെടുക്കുകയാണുണ്ടായത്.

അമേരിക്കൻ റേഡിയോ റിലേ ലീഗിന്റെ ഡി.ഐ.എക്‌സ് സെഞ്ച്വറി
അവാർഡ് 3 പ്രാവശ്യവും ഇന്ത്യ ബുക്ക് ഒഫ് റെക്കോർഡ്‌സ് 4 തവണയും ഏഷ്യ
ബുക്ക് ഓഫ് റെക്കോർഡ്സ് 3 തവണയും വേൾഡ് റെക്കോർഡ്‌സ് ഇന്ത്യ രണ്ട് തവണയും ലഭിച്ചിട്ടുണ്ട് ഈ ഹാം ഓപ്പറേറ്റർക്ക്. ഗോൾഡൻ
ബുക്ക് ഓഫ് റെക്കോർഡ് , ലിംക ബുക്ക് ഓഫ് റെക്കോർഡ്‌സ് എന്നിവയിലും ഇടം നേടാനായിരുന്നു.
മുപ്പതാം വയസ്സിൽ ഇന്ത്യൻ ലൈസൻസിസിനു പുറമെ അമേരിക്കൻ റേഡിയോ
ലൈസൻസും നേടിയിരുന്നു ഇദ്ദേഹം.