sndp
യൂത്ത് മൂവ്മെന്റ് പ്രചാരണ ജാഥയ്ക്ക് കുറ്റ്യാടിയിൽ ഒരുക്കിയ സ്വീകരണ യോഗത്തിൽ ബാബു പൂതമ്പാറ പ്രസംഗിക്കുന്നു

കുറ്റ്യാടി: ഭരണഘടനാവിരുദ്ധമായ ജാതി സംവരണത്തെ ചെറുക്കേണ്ടതുണ്ടെന്ന് എസ്.എൻ.ഡി.പി യോഗം നേതാവ് ബാബു പൂതമ്പാറ പറഞ്ഞു.

പിന്നാക്ക വിഭാഗങ്ങൾക്ക് തുല്യനീതി ഉറപ്പാക്കണമെന്ന ഭരണഘടനാ നിർദ്ദേശം അട്ടിമറിക്കപെടുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

പുതിയ സാമ്പത്തിക സംവരണത്തെ എതിർക്കേണ്ടത് എന്തുകൊണ്ട് എന്ന് വിശദീകരിക്കാനായി എസ്.എൻ.ഡി.പി യോഗം വടകര യൂണിയൻ യൂത്ത് മൂവ്മെന്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ബോധവത്കരണ പ്രചാരണ ജാഥയ്ക്ക് കുറ്റ്യാടിയിൽ ഒരുക്കിയ സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജാഥാ ക്യാപ്ടന്മാരായ സുഗേഷ് കല്ലാച്ചി, ഉദയകുമാർ മുക്കാളി, രക്ഷാധികാരികളായ കെ ടി. ഹരിമോഹൻ, പി.കെ. ഋഷീദ്, ജയേഷ് വടകര, കൃഷ്ണൻ പൂളത്തറ, സി.എച്ച് ബാബു വളയം കെ.പി.ദാസൻ, ഒന്തത്ത് കുമാരൻ എന്നിവർ നേതൃത്വം നൽകി.

വടകരയിൽ നിന്നു ആരംഭിച്ച പ്രചാരണ ജാഥയ്ക്ക് നാദാപുരം, കുറ്റ്യാടി മേഖലകളിലെ വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം ലഭിച്ചു.