കുറ്റ്യാടി: അതിജീവനം സർഗാത്മകതയിലൂടെ എന്ന മുദ്രാവാക്യവുമായി കുറ്റ്യാടി ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ നടത്തുന്ന ഓൺലൈൻ കലോത്സവം ശിശുദിനത്തിൽ ആരംഭിക്കും. അഞ്ചു ദിവസം നീണ്ടു നിൽക്കുന്ന "സർഗവസന്തം" കലോത്സവം പ്രശസ്ത ഗായകൻ കാവാലം ശ്രീകുമാർ ഉദ്ഘാടനം ചെയ്യും. മുപ്പത്തി അഞ്ച് വ്യക്തിഗത ഇനങ്ങളിലായി നൂറുകണക്കിന് വിദ്യാർത്ഥികൾ മത്സരത്തിൽ പങ്കെടുക്കുന്നുണ്ട്. സമാപന ദിവസമായ നവമ്പർ 18 ന് "സഹയാത്ര" എന്ന പേരിൽ രക്ഷിതാക്കളുടെ അവതരണങ്ങളുമുണ്ടായിരിക്കും. വിവിൻ സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ കീഴിലാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് ഹെഡ്മിസ്ട്രസ് എം പ്രസന്ന അറിയിച്ചു.