പേരാമ്പ്ര : നിർധന വിദ്ധ്യാർത്ഥികൾക്കായി സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ വസ്ത്രങ്ങളും പഠനസാമഗ്രികളും ശേഖരിച്ചു. പുത്തനുടുപ്പും പുസ്തകവും എന്ന പരിപാടിയുടെ ഭാഗമായി ശേഖരിച്ച വസ്തുക്കൾ നൊച്ചാട് ഹയർ സെക്കൻഡറി എസ്.പി.സി യൂണിറ്റ് സീനിയർ കേഡറ്റ് എസ്.ആർ. വൈഷ്ണവിയുടെ സഹോദരനിൽ നിന്ന് പ്രധാനാധ്യാപകൻ കെ. അഷറഫ് നോട്ട് ബുക്കുകൾ കൈപ്പറ്റി ഉദ്ഘാടനം ചെയ്തു. എസ്.ആർ. ജി കൺവീനർ വി.എം. അഷറഫ്, സി.പി.ഒ കെ.സി. നാസർ, എസി.പി.ഒ വി.കെ. സബ്‌ന, പൂർവ്വ കേഡറ്റുകൾ എന്നിവർ പങ്കെടുത്തു.