helth
ഓർക്കാട്ടേരി കച്ചേരി മൈതാനിയിലെ വൈദ്യുതി ലൈനിൽ ചത്തു തൂങ്ങുന്ന വവ്വാൽ

വടകര: കൈകഴുകിയും സാനിറ്ററൈസ് ചെയ്തും കൊറോണ പ്രതിരോധം തീർക്കുമ്പോഴും

വൈദ്യുതി കമ്പിയിൽ ചാവുന്ന വച്ചാലുകൾ പല തരത്തിലുള്ള രോഗങ്ങൾക്ക് കാരണമാകുന്നു. രോഗ വ്യാപനകാരികളാകുന്നത് കാണാതെ പോകുന്നു.

വൈദ്യുതി കമ്പിയിൽ കുരുങ്ങി ചാവുന്ന വവ്വാലുകൾ ആഴ്ചകളോളം തൂങ്ങിക്കിടന്ന് പൊടികളായി താഴോട്ട് വീഴുകയും യാത്രക്കാരുടെ ദേഹത്ത് പറ്റിപ്പിടിക്കുകയുമാണ് ചെയ്യുന്നത്.

ഓർക്കാട്ടേരി കച്ചേരി മൈതാനിയിലെ വൈദ്യുതി ലൈനിൽ കുരുങ്ങി വവ്വാൽ ചത്ത് തൂങ്ങിക്കിടന്നിട്ട്

ആഴ്ചകളായി. ദിവസങ്ങളോളം പരിസരം ദുർഗന്ധമയമായിരുന്നെങ്കിലും ഇപ്പോൾ വവ്വാൽ ദ്രവിച്ച് താഴേക്ക് തുടങ്ങി വീഴാൻ തുടങ്ങി. നിരവധി ആളുകളാണ് ഈ വഴി കടന്നു പോകുന്നത്.

നിപ്പ രോഗവ്യാപനം ഒരു തരം വച്ചാലുകളിൽ കൂടിയാണെന്ന സംശയത്തെത്തുടർന്ന് ഇവയുടെ സാന്നിധ്യം ആളുകളിൽ വലിയ ഭീതി സൃഷ്ടിച്ചിരുന്നു. അതേ സമയം കൊറോണ ഭീതിയും കൂടിയായതോടെ വൈദ്യുതി കമ്പിയിൽ കുരുങ്ങി ചാവുന്ന വവ്വാലുകളെ ദ്രവിച്ചു തീരാൻ അനുവദിക്കാതെ ഉടൻ സംസ്കരിക്കാണമെന്ന ആവശ്യവുമായെത്തിയിരിക്കുകയാണ് നാട്ടുകാർ.

വൈദ്യുതി കമ്പിയിലായതിനാൽ ഇവയെ തഴെ എത്തിക്കാൻ കെ.എസ്.ഇ.ബി സഹായം ആവശ്യമാണെന്നും ഇത്തരം രോഗവ്യാപനം ആരോഗ്യ പ്രവർത്തകരുടെ ശ്രദ്ധയിൽപ്പെടുന്നില്ലെന്നും ആക്ഷേപമുണ്ട്.