news
ശ്രീ​ക​ണ്‌​ഠേ​ശ്വ​ര​ ​ക്ഷേ​ത്ര​ത്തി​ൽ​ ​പു​തു​താ​യി​ ​സ്ഥാ​പി​ക്കു​ന്ന​ ​കൊ​ടി​മ​ര​ത്തി​ന്റെ​ ​തൈ​ലാ​ധി​വാ​സ​ത്തി​ന് തുടക്കം കുറിച്ചപ്പോൾ

കോഴിക്കോട്: ശ്രീകണ്‌ഠേശ്വര ക്ഷേത്രത്തിൽ പുതുതായി സ്ഥാപിക്കുന്ന കൊടിമരത്തിന്റെ തൈലാധിവാസത്തിന് തുടക്കമായി.

ക്ഷേത്രം തന്ത്രി രാകേഷ് തന്ത്രിയുടെയും മേൽശാന്തി ഷിബു ശാന്തിയുടെയും മുഖ്യകാർമ്മികത്വത്തിലായിരുന്നു തൈലാധിവാസ അഭിഷേക ചടങ്ങ്. രാവിലെ 5 ന് മഹാഗണപതിഹവനത്തിന് ശേഷമാണ് ചടങ്ങ് തുടങ്ങിയത്. വാസ്തു,തച്ചുശാസ്ത്ര വിധി പ്രകാരം ചെത്തിമിനുക്കി കൊടിമരത്തിന്റെ പണി നടത്തിയത് തച്ചൻ ശശിധരൻ നെല്ലിക്കോടാണ്. അഭിഷേകം ചെയ്യുന്ന എണ്ണയുടെ ഔഷധക്കൂട്ട് തയ്യറാക്കിയത് പരമ്പരാഗത വൈദ്യ കുടുബാംഗമായ തൊടുപുഴ വേണുവിന്റെ മേൽനോട്ടത്തിലായിരുന്നു.

കാണിപ്പയൂർ കൃഷ്ണൻ നമ്പൂതിരിയുടെ സാന്നിദ്ധ്യത്തിലായിരുന്നു ചടങ്ങ്. ക്ഷേത്രയോഗം പ്രസിഡന്റ് പി.വി.ചന്ദ്രൻ, വൈസ് പ്രസിഡന്റ് പൊറോളി സുന്ദർദാസ്, ജനറൽ സെക്രട്ടറി എടക്കോത്ത് സുരേഷ്ബാബു, ജോയിന്റ് സെക്രട്ടറി കെ. വി. അനേഖ്, ട്രഷറർ കെ.വി. അരുൺ, കൺവീനർ വിനയകുമാർ പുന്നത്ത് തുടങ്ങിയവരും ഭക്തജനങ്ങളും പങ്കെടുത്തു.

ആറു മാസത്തെ തൈലാധിവാസത്തിനു ശേഷമാണ് കൊടിമരം പ്രതിഷ്ഠയ്ക്ക് സജ്ജമാകുന്നത്. ശീട്ടാക്കിയാൽ ഭക്തർക്ക് , നട തുറന്നിരിക്കുന്ന സമയങ്ങളിൽ ഔഷധക്കൂട്ട് എണ്ണ കൊടിമരത്തിൽ അഭിഷേകം ചെയ്യുന്നതിനുളള സൗകര്യം ലഭ്യമാക്കും.