പയ്യോളി: എൽ.ഡി.എഫ് പയ്യോളി നഗരസഭ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. പയ്യോളി അരങ്ങിൽ ശ്രീധരൻ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന യോഗത്തിലാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. സി.പി .ഐ.എം ജില്ലാ കമ്മിറ്റി അംഗം ടി ചന്തു ഉദ്ഘാടനം ചെയ്തു. കെ.പി ഗിരീഷ് കുമാർ അദ്ധ്യക്ഷനായി. സി. പി.ഐ.എം ഏരിയ സെക്രട്ടറി എം.പി ഷിബു സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. പുനത്തിൽ ഗോപാലൻ, കെ ശശിധരൻ, എസ്.വി റഹ്മത്തു ള്ള, യു.ടി കരീം, പി.ടി രാഘവൻ എന്നിവർ പ്രസംഗിച്ചു. പി.എം വേണുഗോപാലൻ സ്വാഗതവും പി.വി രാമചന്ദ്രൻ നന്ദിയും പറഞ്ഞു. നഗരസഭയിലെ 36 ഡി വിഷനുകളിൽ 25 ഡിവിഷനുകളിൽ സി.പി.ഐ.എമ്മും, 7 ഡിവിഷനുകളിൽ എൽ.ജെ.ഡിയും, സി.പി .ഐ, കോൺഗ്രസ് എസ്, ഐ.എൻ.എൽ ഓരോ ഡിവിഷൻ വീതവും ഒരു ഡിവിഷനിൽ എൽ.ഡി.എഫ് സ്വതന്ത്രനും മൽസരിക്കും.
ഡിവിഷൻ 1 അഡ്വ: പി.വി ശ്രുതി(കോൺഗ്രസ് എസ് ), 2. പി.എ മുഹമ്മദ്, 3. ടി. അരവിന്ദാക്ഷൻ, 4. പി.പി രേഖ മുല്ലക്കുനി, 5. കെ.കെ സ്മിതേഷ്, 6. രതി മേത്തോടി, 7. മഞ്ജുഷ ചെറുപ്പനാരി, 8. ധനഞ്ജയൻ വാളാംവീട്ടിൽ, 9. വി രവീന്ദ്രൻ വടക്കേടത്ത് (എല്ലാവരും സി.പി.ഐ.എം ),10. അപർണ്ണജിതേഷ് (എൽ ജെ ഡി ), 11. സി മനോജ് കുമാർ ചാത്തങ്ങാടി (സി.പി.ഐ.എം), 12. കെ.കെ ഖാലിദ് കോലാരിക്കണ്ടി (സി.പി.ഐ.എം ), 13. റസിയ ഫൈസൽ (സി.പി.ഐ) 14. ഷൈമ മണന്തല (സി.പി.ഐ.എം), 15. ഇന്ദിര വാലീക്കണ്ടി ( സി.പി.ഐ.എം), 16. പി അനീഷ് മാസ്റ്റർ (സി പി ഐ എം ), 17. പി.ടി രാഘവൻ (എൽ.ജെ .ഡി), 18. സെറീന കുഴിക്കാട്ട് താഴ (സി.പി.ഐ.എം ), 19 വി.ടി ഉഷ (സി.പി.ഐ.എം), 20 ടി ചന്തു മാസ്റ്റർ (സി.പി.ഐ.എം), 21. ലളിത ബാബു (സി.പി.ഐ.എം) 22. ആതിര എൻ.ടി (സി പി ഐ എം ), 23 കാഞ്ഞിരോളി കുഞ്ഞിക്കണ്ണൻ (എൽ.ജെ.ഡി ), 24 .പി ആനന്ദൻ (എൽ ജെ ഡി ), 25 ഷീബ ബാബു(എൽ.ജെ.ഡി ), 27. പി.വി സാന്ദ്ര പാണ്ടികശാലവളപ്പിൽ ( സി.പി.ഐ.എം), 28. ആബിദ് സി ചക്യേരി ( എൽ.ഡി.എഫ് സ്വതന്ത്രൻ), 29. കെ.പി ബാലകൃഷ്ണൻ (സി.പി.ഐ.എം), 30 ഷൈമ സി.ടി ( സി. പി.ഐ.എം ) 31. കെ.സി ബാബുരാജ് (സി.പി.ഐ.എം), 32. അനിത തൈവളപ്പിൽ (സി.പി.ഐ.എം), 33 ചെറിയാവി സുരേഷ് ബാബു (എൽ.ജെ.ഡി ), 34. രമ്യ ചെത്തിൽ (സി.പി.ഐ.എം), 35 സാലിഹ ജാസിർ പുതുപ്പറമ്പിൽ (ഐ.എൻ.എൽ), 36 ബവിഷ ബൈജു (എൽ.ജെ.ഡി ), ഡിവിഷൻ 26 ൽ സ്ഥാനാർത്ഥിയെ പിന്നീട് പ്രഖ്യാപിക്കുമെന്ന് സെക്രട്ടറി പി.എം വേണുഗോപാലൻ അറിയിച്ചു.