1
തിക്കോടി കടപ്പുറത്ത എത്തിച്ചേർന്ന ദേശാടകരായ തീര പക്ഷികൾ

പയ്യോളി:​ കേരള വനം വകുപ്പ് സോഷ്യൽ ഫോറസ്ട്രി എക്സ്റ്റൻഷൻ വിഭാഗത്തിന്റെയും കോഴിക്കോട് മലബാർ നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റിയുടെും സംയുക്താഭിമുഖ്യത്തിൽ ഡോക്ടർ സാലിം അലിയുടെ ഓർമ്മ ദിനമായ ഇന്നലെ ​​തിക്കോടി കടൽതീരത്തെ ദേശാടകരായ തീര പക്ഷികളുടെ മോണിറ്ററിംഗ് സർവേ നടത്തി . 19 പേരടങ്ങുന്ന വിദഗ്ധ സംഘമാണ് സർവ്വേ നടത്തിയത്. ദേശാടന കാലം ആരംഭിച്ചെങ്കിലും തീരങ്ങളിൽ പക്ഷികളുടെ സാന്നിധ്യം പൊതുവെ​ ​കുറവാണെന്നാണ് പ​ക്ഷി നിരീക്ഷകരുടെ അഭിപ്രായം. തീരങ്ങളിലെ മാലിന്യകൂമ്പാരം ഒരളവുവരെ പക്ഷികളുടെ കൂട്ടായ വരവിന് തടസ്സം വന്നിട്ടുണ്ട്. തെറ്റികൊക്കൻ തിരക്കാട ​, മണൽ കോഴികൾ ​,​പച്ചക്കാലി എന്നീ സാധാരണ ദേശാടനകരുടെ എണ്ണത്തിൽ കുറവില്ല. വലിയ കടൽ ആള, തവിട്ടു തലയൻ കടൽകാക്ക ​,​തിരമുണ്ടി എന്നീ 21 ഇനം പക്ഷികളെയാണ് ​ഏകദിന കണക്കെടുപ്പിൽ കണ്ടെത്തിയത്. തിക്കോടി പഞ്ചായത്ത് മുൻ പ്രസിഡന്റ് രമ ചെറുകുറ്റി ഉദ്ഘാടനം ചെയ്തു. ഫോറസ്റ്റർ ടി. സുരേഷ് സ്വാഗതവും എം.എൻ.എച്ച്.എസ് പ്രസിഡന്റ് സത്യൻ മേപ്പയൂർ അദ്ധ്യക്ഷതയും വഹിച്ചു. തീര പക്ഷികളുടെ ദേശാടനത്തെ അധികരിച്ച് കോഴിക്കോട് ഗവൺമെൻറ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ സുവോളജി വിഭാഗം പ്രൊഫസർ അബ്ദുൽ റിയാസ് ക്ലാസെടുത്തു. പ്രശസ്ത പക്ഷി നിരീക്ഷകനായ

ഡോക്ടർ സുധീർ മുല്ലയ്ക്കൽ ഡോക്ടർ വിനോദ് കുമാർ അർജുൻ സി എന്നിവർ നേതൃത്വം നൽകി .