വടകര: സ്നേഹതീരം തോട്ടുങ്ങൽ വാട്ട്സാപ്പ് കൂട്ടായ്മയും സ്നേഹതീരം വനിതാ കൂട്ടായ്മയും സംയുക്തമായി വീട് നഷ്ടപ്പെട്ട കുറിഞ്ഞാലി സ്വദേശികളായ സഹോദരങ്ങൾ ഷമലിനും ശരത്തിനും വീടിനായി ധനസഹായം കൈമാറി. വനിതാ ഗ്രൂപ്പ് സീനിയർ മെമ്പർ കെ.വി ചന്ദ്രി സഹായ കമ്മിറ്റി ചെയർമാർ നിഷ രാമത്തിന് പണം കൈമാറി. സ്നേഹതീരം അംഗങ്ങളായ വിനീഷ് നാരായണൻ ,ശ്രീജേഷ് കുട്ടു , നിഷാന്ത് തോട്ടുങ്ങൽ, എം.എം ബിജു, ശ്യാമ നിഗേഷ് , പ്രസന്ന രവീന്ദ്രൻ, തീർത്ഥ ബാബു തുടങ്ങിയവർ നേതൃത്വം നല്കി.