p0-lice
ഉദ്ഘാടനത്തിന് ഒരുങ്ങിയ ചോമ്പാല പൊലീസ് സ്റ്റേഷനിലെ ലൈബ്രറിക്ക് നല്കുന്ന പുസ്തകങ്ങൾ ബഷീർ പട്ടാര, കുഞ്ഞിക്കണ്ണൻ വാണിമേൽ എന്നിവരിൽ നിന്ന് സ്റ്റേഷൻ എസ്.ഐ പ്രശോഭ് പി വി ഏറ്റുവാങ്ങുന്നു.

വടകര: ജനമൈത്രി പൊലീസ് സ്റ്റേഷൻ ഉദ്ഘാടനത്തിന് മുമ്പേ ചോമ്പാല സ്റ്റേഷനിലും പൊതുജനങ്ങൾക്കായി ഒരുക്കുന്ന ലൈബ്രറിയിലേക്ക് പുസ്തകമൊരുക്കാൻ ശേഖരിക്കാൻ തുടങ്ങി.

ബഷീർ പട്ടാര, കുഞ്ഞിക്കണ്ണൻ വാണിമേൽ എന്നിവർ പുസ്തകങ്ങളും ഷെൽഫും എത്തിച്ചു.

വായനാകൂട്ടം, ലൈബ്രറി സംരംഭത്തിന്റെ ഭാഗമായാണ് ചോമ്പാൽ പുതിയ പൊലീസ് സ്‌റ്റേഷനിൽ ലൈബ്രറി ഒരുക്കുന്നത്.

സ്റ്റേഷൻ എസ്.ഐ. പ്രശോഭ് പി.വി പുസ്തകം ഏറ്റുവാങ്ങി. എഴുത്തുകാരനും മാധ്യമ പ്രവർത്തകനുമായ കഞ്ഞിക്കണ്ണൻ വാണിമേൽ, അഹമ്മദ് മൂന്നാം കൈ, അജിത കോമത്ത്, എസ്.ഐ അബ്ദുൾ സലാം, എ.എസ്.ഐ മനോജ് എന്നിവർ പ്രസംഗിച്ചു. ആധുനിക രീതിയിൽ പണിത ചോമ്പാൽ പൊലീസ് സ്റ്റേഷനിൽ ലൈബ്രറി കൂടാതെ പൊതു ജനങ്ങൾക്ക് ഇടപഴകാൻ പാകത്തിൽ ശിശു സൗഹൃദ മുറികളും സജ്ജീകരിച്ചിട്ടുണ്ട്.