കോഴിക്കോട്: സ്‌പെഷ്യൽ ക്ലാസ് പി.ടി.എ വിളിച്ചു ചേർത്ത് അദ്ധ്യാപകരെ ഭരണ നേട്ടങ്ങൾ വിശദീകരിക്കാൻ ഉപയോഗപ്പെടുത്തുന്നത് തിരഞ്ഞെടുപ്പ് ചട്ടലംഘനമെന്ന് കെ.പി.എസ്.ടി.എ കോഴിക്കോട് റവന്യൂ ജില്ലാ കമ്മിറ്റി ആരോപിച്ചു. വിദ്യാലയങ്ങളിൽ അദ്ധ്യാപകർ ക്ലാസ് പി.ടി.എ നടത്താറുണ്ട്. എന്നാൽ ബി.ആർ.സിയുടെ നേതൃത്വത്തിൽ അദ്ധ്യാപകരോട് ഭരണ നേട്ടങ്ങൾ ക്ലാസ് പി.ടി.എകളിൽ വിശദീകരിക്കാൻ ആവശ്യപ്പെടുന്നത് തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമാണ്. പാഠപുസ്തകങ്ങൾ വിതരണം ചെയ്യാതെയും മുഴുവൻ വിദ്യാർത്ഥികൾക്കും ഓൺലൈൻ പഠന സൗകര്യം ഒരുക്കാതേയും സർക്കാർ യാഥാർത്ഥ്യങ്ങളിൽ നിന്ന് ഒളിച്ചോടുകയാണ്. ജില്ലാ പ്രസിഡന്റ് സജീവൻ കുഞ്ഞോത്ത് അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ അരവിന്ദൻ, സംസ്ഥാന സെക്രട്ടറി എൻ.ശ്യാംകുമാർ, ജില്ലാ സെക്രട്ടറി ടി.അശോക് കുമാർ, വി.കെ.രമേശൻ, പി.എം. ശ്രീജിത്ത്,പി.ജെ.ദേവസ്യ, ടി.അബിദ്, കെ.പി.മനോജ് കുമാർ, പി പ്രേംകുമാർ, സി സുധീർ കുമാർ എന്നിവർ പ്രസംഗിച്ചു.