1
കുറ്റ്യാടി, മരുതോങ്കര പാതയോര നടപ്പാതയിൽ സ്ഥാപിച്ച വെസ്റ്റ്ബാസ്ക്കറ്റ്

കുറ്റ്യാടി : മരുതോങ്കര റോഡിലെ നടപ്പാതയിൽ മാലിന്യം നിക്ഷേപിക്കാൻ സംവിധാനമുണ്ടെങ്കിലും

റോഡുകളിൽ പ്ലാസ്റ്റിക് കൂടുകളിൽ മാലിന്യം തള്ളുന്നത് പതിവാകുന്നു.

ദിവസങ്ങളായി മാലിന്യങ്ങൾ നിറഞ്ഞ കൂട്ടിൽ നിന്നും എടുത്ത് മറ്റാതതിനാൽ പലരും പ്ലാസ്റ്റിക്ക് ബാഗുകളിൽ കെട്ടിയ അവശിഷ്ട്ട വസ്തുക്കൾ കൂടിന്ന് വെളിയിലേക്ക് വലിച്ചെറിയുകയാണ്.

മാലിന്യം തള്ളുന്നതുമൂലം പരിസര മലിനീകരണം രൂക്ഷമായതോടെ കാൽ നടയാത്രകാർക്കും പരിസരവാസികൾക്കും റേഡിലൂടെ സഞ്ചരിക്കാൻ കഴിയാത്ത അവസ്ഥയാണ്.

ഏറെ ജനത്തിരക്ക് അനുഭവപെടുന്ന ഇവിടെ നിരവധി കച്ചവട സ്ഥാപനങ്ങളും മറ്റ് സ്ഥാപനങ്ങളും പ്രവർകത്തിക്കുന്നുണ്ട്. അധികാരികൾ എത്രയും പെട്ടെന്ന് ശുചീകരണ പ്രവർത്തനങ്ങൾ നടത്തണമെന്നാണ് ജനങ്ങളുടെ ആവശ്യം.