സുൽത്താൻ ബത്തേരി: തദ്ദേശ തിരഞ്ഞെടുപ്പിൽ കാർഷിക പുരോഗമന സമിതി ഒന്നാം ഘട്ട സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ജില്ലാ പഞ്ചായത്തിലെ പുൽപള്ളി, ചീരാൽ, പൊഴുതന എന്നീ ഡിവിഷനുകളിൽ ആണ് മത്സരിക്കുന്നത്. ബ്ലോക്ക് പഞ്ചായത്ത് രണ്ട് ഡിവിഷനുകളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. മൂന്ന് മുനിസിപ്പാലിറ്റികളിലായി 5 വാർഡുകളിലെ സ്ഥാനാർഥികളെയും പ്രഖ്യാപിച്ചു.
ചീരാൽ ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ പി.എം.ജോയിയോ ഡോ: പി.ലക്ഷ്മണനോ മത്സരിക്കും.
സ്ഥാനാർഥികൾ- ജില്ലാ പഞ്ചായത്ത്:
പുൽപള്ളി: വത്സ ചാക്കോ (മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, കാർഷിക പുരോഗമന സമിതി വനിതാ ചെയർപേഴ്സൺ),
പൊഴുതന: ഇ.പി.ജേക്കബ് (കാർഷിക പുരോഗമന സമിതി പൊഴുതന പഞ്ചായത്ത് ചെയർമാൻ, കൽപറ്റ മണ്ഡലം ജനറൽ കൺവീനർ)
കൽപറ്റ ബ്ലോക്ക് ചാരിറ്റി ഡിവിഷൻ: സി.പി.അഷറഫ് (സമിതി ജില്ലാ കൺവീനർ)
ബത്തേരി ബ്ലോക്ക് പഞ്ചായത്ത് നമ്പികൊല്ലി ഡിവിഷൻ: ഉനൈസ് കല്ലൂർ (യുവ കർഷക കൂട്ടായ്മ ജില്ലാ ചെയർമാൻ)
മാനന്തവാടി നഗരസഭ ഡിവിഷൻ -5 കല്ലുമൊട്ടംകുന്ന സ്വപ്ന ആന്റണി, ഡിവിഷൻ 21 മൈത്രി നഗർ: പി.ജെ.ജോൺ മാസ്റ്റർ, ഡിവിഷൻ 27 എരുമത്തെരുവ്: പ്രൊ :എം.കെ.സെൽവരാജ്
ബത്തേരി നഗരസഭ ഫയർ ലാൻഡ് വാർഡ് -22: പി.പ്രഭാകരൻ നായർ.
കൽപറ്റ വാർഡ് -26: ജമീല ലത്തീഫ്.
പഞ്ചായത്തുകൾ
നേന്മേനി -ചീരാൽ -12ാംവാർഡ്: സി.എ.അഫ്സൽ,
പുൽപള്ളി -കുറുവ 20ാം വാർഡ്: കുഞ്ഞുമോൻ വെട്ടുവേലിൽ, പൂതാടി - 5ാംവാർഡ്: സി.എം.രഘുനാഥ്,
വൈത്തിരി - 7ാംവാർഡ്: ഇ.സി.പുഷ്പവല്ലി, വാർഡ് -13:
ഷഹർ ബാനു
സ്ഥാനാർഥികളുടെ രണ്ടാം ഘട്ടം തിങ്കളാഴ്ച പ്രഖ്യാപിക്കും.
കാർഷിക പുരോഗമന സമിതിയിൽ പ്രവർത്തിക്കുന്ന വിവിധ രാഷ്ട്രീയ പാർട്ടികളിലുള്ള സ്ഥാനാർഥികളെ പിന്തുണയ്ക്കും.
സ്ഥാനാർഥികൾ 17ന് നാമനിർദേശ പത്രിക നൽകും.
യോഗത്തിൽ ജില്ലാ ചെയർമാൻ ഡോ: പി.ലക്ഷ്മണൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ചെയർമാൻ പി.എം.ജോയ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു.
ഫോട്ടോ കാർഷിക പുരോഗമന സമിതിയുടെ തിരഞ്ഞെടുപ്പ് നേതൃയോഗത്തിൽ സംസ്ഥാന ചെയർമാൻ പി.എം.ജോയ് സംസാരിക്കുന്നു