പേരാമ്പ്ര: ചെറുവണ്ണൂർ പഞ്ചായത്ത് എൽ.ഡി.എഫ് സ്ഥാനാർത്ഥി പ്രഖ്യാപനവും പഞ്ചായത്ത് തല കൺവെൻഷനും മുൻ എം.എൽ.എ കെ കുഞ്ഞമ്മത് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ 15 വാർഡുകളിലും ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. എം കുഞ്ഞമ്മത് അദ്ധ്യക്ഷത വഹിച്ചു. പി.കെ സുരേഷ്, എൻ.കെ വത്സൻ, പി.കെ.എം ബാലകൃഷ്ണണൻ, വി.ടി.കെ അമ്മത്, റഷീദ് മുയിപ്പോത്ത് എന്നിവർ പ്രസംഗിച്ചു. എൽ.ഡി.എഫ് കൺവീനർ കൊയിലോത്ത് ഗംഗാധരൻ സ്വാഗതം പറഞ്ഞു .