കോഴിക്കോട്: സംസ്ഥാനത്ത് മറ്റു ജില്ലകളിലൊക്കെയും കൊവിഡ് വ്യാപനം കുറയുന്നതിന്റെ ലക്ഷണങ്ങൾ കാണാൻ തുടങ്ങിയപ്പോഴും കോഴിക്കോടിന് മാറ്റമില്ല. ഇന്നലെ 799 പേർക്ക് രോഗം സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഇന്നലെ ഏറ്റവും കൂടുതൽ പോസിറ്റിവ് കേസുകൾ കോഴിക്കോട്ടാണ്.
വിദേശത്ത് നിന്ന് എത്തിയ ഏഴു പേർക്കും ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്നവരിൽ 13 പേർക്കും പോസിറ്റീവായി. എട്ടുപേരുടെ ഉറവിടം വ്യക്തമല്ല. സമ്പർക്കം വഴി 771 പേർക്കാണ് രോഗം ബാധിച്ചത്. 8065 പേരെ പരിശോധനയ്ക്ക് വിധേയരാക്കി. ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 8734 ആയി. അഞ്ച് ആരോഗ്യ പ്രവർത്തകർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ചികിത്സയിലായിരുന്ന 781 പേർ രോഗമുക്തരായി ആശുപത്രി വിട്ടു.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികൾ: 8734 പേർ. ഇവിടെ ചികിത്സയിലുള്ള മറ്റു ജില്ലക്കാർ 208 പേരും.
സമ്പർക്കം
കോഴിക്കോട് കോർപ്പറേഷൻ 176, വടകര 41, ചങ്ങരോത്ത് 38, ചോറോട് 32, പയ്യോളി 29, ചേമഞ്ചേരി 25, ഒളവണ്ണ 23, പെരുമണ്ണ 23, നരിക്കുനി 22, താമരശ്ശേരി 22, കൊയിലാണ്ടി 21, കൊടിയത്തൂർ 20.