beard
തിരുവള്ളൂർ ശാന്തിനികേതൻ ഹയർസെക്കൻഡറി സ്കൂളിൽ സാലിം അലി ദിനാചരണത്തോടനുബന്ധിച്ച്പക്ഷി മാന്ത്രികംപരിപാടിയിൽ ശ്രീജിത്ത് വിയൂർ മാജിക് അവതരിപ്പിക്കുന്നു

വടകര: ദേശീയ പക്ഷി നിരീക്ഷണ ദിനത്തിന്റെ ഭാഗമായി തിരുവള്ളൂർ ശാന്തിനികേതൻ ഹയർ സെക്കൻഡറി സ്കൂൾ പരിസ്ഥിതി ക്ലബ്ബ് വിവിധ പരിപാടികൾ നടത്തി. "പക്ഷി ലോകം" പേരിൽ ജി.കെ പ്രശാന്ത് നടത്തിയ പ്രഭാഷണം, "പക്ഷി മാന്ത്രികം" പേരിൽ ശ്രീജിത്ത് വിയ്യൂർ നടത്തിയ മാന്ത്രിക പരിപാടി, വിദ്യാർത്ഥികൾ പക്ഷികളുടെ ചിത്രങ്ങളും വീഡിയോകളും പകർത്തി പങ്കുവെക്കുന്ന "ബേർഡ് ഫോട്ടോ ചാലഞ്ച്" എന്നിവ സംഘടിപ്പിച്ചു.

ക്ലബ്ബ് കോ-ഓഡിനേറ്റർ വടയക്കണ്ടി നാരായണൻ മാർഗ്ഗനിർദ്ദേശം നല്കി. പി. പ്രസന്ന, മൊയ്തു റഹ്മാനി തുടങ്ങിയവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കി. ബായിസ് ഇസ്മയിൽ, ഫർഹാൻ, അനന്തശ്രീ, നിദാ ഫാത്തിമ, ആര്യ, ഹയ ജബീൻ, ഗൗതം കൃഷ്ണ, സിദ്ധാർത്ഥ്, കെ ഫാരിസ, റുമാന, എം.കെ ഫാത്തിമ, റില ഫാത്തിമ, റിസ്‌വാന ഷെറിൻ തുടങ്ങിയവർ ബേർഡ് ഫോട്ടോ ചാലഞ്ചിന് നേതൃത്വം നല്കി.