covid
അഴിയൂരിൽ രാഷ്ട്രിയ പാർട്ടി പ്രതിനിധികളുടെ യോഗത്തിൽ പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുൽ ഹമീദ് സംസാരിക്കുന്നു

വടകര: പഞ്ചായത്ത് ഇലക്ഷനിൽ കൊവിഡ് പ്രോട്ടോകോൾ കർശനമായി പാലിക്കുവാനും ജീവന്റെ വിലയുള്ള തിരഞ്ഞെടുപ്പ് സന്ദേശം ഉയർത്തി ഇന്ന് നടക്കുന്ന നമ്മുടെ ചിഹ്നം എസ്.എം.എസ്. എന്ന കാമ്പയിൻ വിജയിപ്പിക്കുവാനും അഴിയൂരിൽ നടന്ന വിവിധ രാഷ്ടിയ പാർട്ടി പ്രതിനിധികളുടെ യോഗത്തിൽ തീരുമാനിച്ചു.വരണാധികാരി കെ.ആശ അദ്ധ്യക്ഷത വഹിച്ചു.

തിരഞ്ഞെടുപ്പിൽ പാലിക്കേണ്ട മര്യാദകളും പ്രവർത്തനങ്ങളും സംബന്ധിച്ചുള്ള സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദ്ദേശങ്ങൾ പഞ്ചായത്ത് സെക്രട്ടറി ടി. ഷാഹുൽ ഹമീദ് വിശദീകരിച്ചു. നോമിനേഷൻ സമയത്തും പ്രചരണ രംഗത്തും പോളിംഗ് ദിവസത്തിലും കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുമെന്ന് രാഷ്ട്രിയ കക്ഷി പ്രതിനിധികൾ ഉറപ്പ് നല്കി.

നോമിനേഷൻ പരിശോധന ദിവസം വലിയ ആൾക്കൂട്ടമില്ലാതെ പ്രതിനിധികളെ വെച്ച് നടത്തുവാൻ തീരുമാനിച്ചു. പ്ലാസ്റ്റിക്ക് പൂർണ്ണമായും ഒഴിവാക്കി ഹരിത ചട്ടം തിരഞ്ഞെടുപ്പിൽ നടപ്പിലാക്കും. തെരഞ്ഞെടുപ്പ് പ്രവർത്തനങൾ പരമാവധി സോഷ്യൽ മീഡീയയിലൂടെയാകും നടത്തുക. നോമിനേഷൻ സമർപ്പിക്കുന്നതിന് മുമ്പായി പഞ്ചായത്തിൽ നിന്ന് മുൻകൂട്ടി സമയം രാഷ്ടിയ പാർട്ടി പ്രതിനിധികൾ വാങ്ങിക്കുന്നതാണ്. കെ മുഹമ്മദ് സാലിം,​ കെ.വി രാജൻ, മുബാഷ് കല്ലേരി, പി. ബാബുരാജ്, കെ.പി പ്രീജിത്ത് കുമാർ, അജിത്ത് കുമാർ തയ്യിൽ, അനിൽകുമാർ, കെ.പി പ്രമോദ്, ഹാരിസ് മുക്കാളി, ശ്രീജേഷ് കുമാർ, സാലിം പുനത്തിൽ എന്നിവർ പ്രസംഗിച്ചു. റിട്ടേണിംഗ് ഓഫീസിലെ സ്റ്റാഫ് പ്രകാശൻ നന്ദി പറഞ്ഞു.