nafeesa
ഒ.ടി. നഫീസ

കുറ്റ്യാടി: തിരഞ്ഞെടുപ്പിന്റെ തിരക്കിട്ട പരിപാടികളുമായി ഓടുമ്പോഴും

കുറ്റ്യാടി പഞ്ചായത്തിലെ മേലെ ഊരത്ത് നാലാം വാർഡിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി ഒ.ടി നഫീസ നാലു ചുമരുകൾക്കിടയിൽ വേദനയനുഭവിച്ചു കിടക്കുന്ന രോഗികളുടെ താങ്ങും തണലുമാണ്. ആയിരക്കണക്കിനാളുകൾക്ക് ചികിത്സയും സാന്ത്വനവുമായും പ്രവർത്തിക്കുന്ന കുറ്റ്യാടിയിലെ കരുണ പാലിയേറ്റീവ് കെയർ യൂണിറ്റിലെ സജീവ പ്രവർത്തകയാണ് നഫീസ.

പ്രയാസങ്ങൾ അനുഭവിക്കുന്നവരുടെ വീടുകളിൽ ഓടി എത്തി തന്നെ കൊണ്ട് കഴിയുന്ന കാര്യങ്ങൾ നടത്തിയേ നഫീസ മടങ്ങാറുള്ളൂ. നഫീസയ്ക്കൊപ്പം ഭർത്താവ് ഒറ്റ തെങ്ങുള്ളതിൽ കുഞ്ഞമ്മദും മൂന്ന് മക്കളും സമൂഹസേവനത്തിന്റെ സന്ദേശവുമായി കുറ്റ്യാടി പരിസര പ്രദേശങ്ങളിൽ സജീവമാണ്.

നഫീസയുടെ രണ്ടാമത്തെ മത്സരവേദിയാണിത്. കഴിഞ്ഞ തവണ മൽസരിച്ചപ്പോൾ ചെറിയ വോട്ടുകൾക്ക് പരാജയപ്പെടുകയായിരുന്നുവെങ്കിലും ഇത്തവണ അങ്കം ജയിച്ചിരിക്കുമെന്ന വിശ്വാസത്തിലാണ്.