കൊയിലാണ്ടി: ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ക്വാറിയിൽ നടത്തിയ റെയ്ഡിൽ അനധികൃതമായി കരിങ്കല്ല് കയറ്റിയ 17 ടിപ്പർ ലോറികൾ പിടികൂടി. ശനിയാഴ്ച പുലർച്ചെ നൊച്ചാട് കാവുന്തറ കല്ലാങ്കങ്ങി ക്വാറിയിലാണ് കളക്ടർ സാംബശിവ റാവുവിന്റെ നേതൃത്വത്തിലുള്ള റവന്യൂ സംഘം റെയ്ഡ് നടത്തിയത്.
അമ്പതോളം ലോറികൾ ക്വാറിയിലുണ്ടായിരുന്നു. അസി. കലക്ടർ ശ്രീധന്യ, തഹസിൽദാർ സി.പി. മണി, ടി. ഷിജു, എം.പി. ജിതേഷ് ശ്രീധർ, വി.കെ. ശശിധരൻ, സി.പി. ലിതേഷ്, സുബീഷ്, ശരത് രാജ്, കെ. സനിൽ, ബിന്ദു. എന്നിവർ പങ്കെടുത്തു.