മാനന്തവാടി: കടുവയുടെ ആക്രമണത്തിൽ പരിക്കേറ്റ പശു ചത്തു. കാട്ടിക്കുളം കോയിപ്പറമ്പിൽ കുഞ്ഞുമോന്റെ മൂന്നര വയസ് പ്രായമുള്ള പശുവിനെ കഴിഞ്ഞ നാലാം തിയ്യതിയാണ് കടുവ ആക്രമിച്ചത്. തലയ്ക്കും നെറ്റിക്കും മാരകമായി പരിക്കേറ്റ പശു ഇന്നലെ രാവിലെയാണ് ചത്തത്. 20 ലിറ്റർ പാൽ ലഭിക്കുന്ന പശു ചത്തതുവഴി എൺപതിനായിരം രൂപയുടെ നഷ്ടമുണ്ടായതായി ന്ന് കുഞ്ഞുമോൻ പറഞ്ഞു. ഇന്നലെയും വിടിനു സമീപത്തുകുടി കടുവ പോയതായി ഇദ്ദേഹം പറഞ്ഞു.