പേരാമ്പ്ര :സംസ്ഥാനപാതയിൽ പ്രവൃത്തി നടക്കുന്നതിനാൽ നാളെ മുതൽ പ്രവർത്തി തീരുന്നതുവരെ ഈ റോഡ് വഴിയുളള ഗതാഗതം ഭാഗികമായി നിയന്ത്രിച്ചതായി എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. കുറ്റ്യാടി ഭാഗത്ത് നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ പേരാമ്പ്ര എടവരാട് ആവള റോഡ് വഴി പേരാമ്പ്ര ചെറുവണ്ണൂർ റോഡിൽ പ്രവേശിച്ച് പേരാമ്പ്ര പയ്യോളി റോഡിലേക്ക് തിരിഞ്ഞ് കല്പത്തൂർ വെളളിയുർ കാപ്പുമ്മൽ റോഡ് വഴി വെളളിയൂരിൽ സംസ്ഥാനപാതയിൽ പ്രവേശിക്കണം.
കോഴിക്കോട് ഭാഗത്തുനിന്നും കുറ്റ്യാടി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾക്ക് സംസ്ഥാനപാത വഴി പോകാം.