kovid

കോഴിക്കോട്: ജില്ലയിൽ ഇന്നലെ 710 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. വിദേശത്തു നിന്നെത്തിയ ഒരാൾക്കും ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ മൂന്ന് പേർക്കുമാണ് പോസിറ്റീവായത്. 39 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പർക്കത്തിലൂടെ 667 പേർ രോഗബാധിതരായി. 8137 പേർ പരിശോധനയ്ക്ക് വിധേയരായി. ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 8564 ആയി. 9 ആരോഗ്യ പ്രവർത്തകർക്കും കൊവിഡ് സ്ഥിരീകരിച്ചു. ചികിത്സയിലായിരുന്ന 884 പേർ രോഗമുക്തരായി. വിദേശത്ത് നിന്നെത്തിയ ചെറുവണ്ണൂർ ആവള സ്വദേശിക്കാണ് പോസിറ്റീവായത്. ഉറവിടമറിയാത്ത 39 പേരിൽ എട്ട് കോഴിക്കോട് കോർപ്പറേഷനിൽ വരുന്നവരാണ്. മറ്റ് ജില്ലയിൽ നിന്നുള്ള 210 പേർ കോഴിക്കോട് ചികിത്സയിൽ കഴിയുന്നുണ്ട്.

സമ്പർക്കം

കോഴിക്കോട് കോർപ്പറേഷൻ - 158, കുന്ദമംഗലം - 35, കൊടുവളളി - 34, മണിയൂർ - 22, ഒളവണ്ണ - 19, കാരശ്ശേരി - 18.