home-
കഴിഞ്ഞ ദിവസത്തെ കനത്ത മഴയിൽ മേൽകൂര തകർന്ന് വീണ പീളിയാട് ഗംഗാധരന്റെ വീട്.

കുറ്റ്യാടി: കഴിഞ്ഞ ദിവസത്തെ കനത്ത മഴയിൽ കുറ്റ്യാടി വളയന്നൂരിലെ പിളിയാട്ട് മീത്തൽ ഗംഗാധരന്റെ ഓട് മേഞ്ഞ വീടിന്റെ മേൽക്കൂര പൂർണമായും തകർന്നു. വൈകുന്നേരം നാലരയോടെയാണ് സംഭവം. ഗംഗാധരനും ഭാര്യയും വീടിന്ന് പുറത്ത് പോയപ്പോഴായിരുന്നു സംഭവം. വീട്ടിലുണ്ടായിരുന്ന മകൻ ജിഷ്ണു പരിക്കേൽക്കാതെ രക്ഷപ്പെട്ടു. മേൽക്കുര പാകിയ ഓടുകളും വീട്ടുപകരണങ്ങളും തകർന്നു. ഏകദേശം അഞ്ച് ലക്ഷത്തോളം രൂപയുടെ നഷ്ട്ടം കണക്കാക്കുന്നു.