നാദാപുരം:
അത്യാധുനിക സൗകര്യങ്ങളോടെ നാദാപുരം ഗവ.താലൂക്ക് ആശുപത്രിയിൽ ഓർത്തോ സർജറി ആരംഭിച്ചു. ഓർത്തോ വിഭാഗത്തിൽ പുതുതായി ചാർജെടുത്ത ഡോ. മുഹമ്മദ് ഫവാസ്, അനസ്തീഷ്യസ്റ്റ് ഡോ.പ്രജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് സർജറി നടന്നത്.
അപകടത്തെ തുടർന്ന് കാലിന് ഗുരുതര പരിക്കു പറ്റിയ കണ്ണൂർ സ്വദേശിനിയായ ശ്രീലതയാണ് ആദ്യ സർജറിക്ക് വിധേയമായത്.
നിലവിൽ കുറ്റ്യാടി മുതൽ വടകര വരെയുള്ള സ്ഥലങ്ങളിലെ ആശുപത്രികളിൽ ഒരിടത്തും ഓർത്തോ സർജറി നടത്താത്തതിനാൽ വടകരയിലോ കോഴിക്കോടോ ഉള്ള ആശുപത്രികളെയാണ് രോഗികൾ ആശ്രയിക്കുന്നത്. നാദാപുരം സർക്കാർ ആശുപത്രിയിൽ ഓർത്തോ സർജറി ആരംഭിച്ചതോടെ ആ ദിവാസികൾ അടക്കമുള്ള പാവപ്പെട്ട വിഭാഗങ്ങൾക്ക് ഏറെ അനുഗ്രഹമാകും.
ഗൈനകോളജി, പീഡിയാട്രിക്, അനസ്‌തേഷ്യ , ജനറൽ സർജൻ, ജനറൽ മെഡിസിൻ, ഓർത്തോ ,ഡന്റൽ തുടങ്ങി വിവിധ വിഭാഗങ്ങളിലായി 15 ഡോക്ടർമാർ ആശുപത്രിയിൽ പ്രവർത്തിക്കുന്നുണ്ട്. മുൻ കാലങ്ങളിൽ വിദഗ്ദ ഡോക്ടർമാരോ, ആവശ്യത്തിന് മരുന്നോ ഇല്ലാത്തതിനാൽ സമരങ്ങളുടെ സ്ഥിര കേന്ദ്രമായിരുന്ന ആശുപത്രി ഇന്ന് മികവിന്റെ പാതയിലാണ്. ആവശ്യത്തിന് മരുന്നും, കൊവിഡ് ഭേദമായവർക്കുള്ള പോസ്റ്റ് കൊവിഡ് സെന്ററും ആശുപതിയിൽ സജ്ജമായിട്ടുണ്ട്.