കോഴിക്കോോട്: തിരുവനന്തപുരം സ്വർണ കള്ളക്കടത്ത് കേസിൽ കസ്റ്റംസ് ചോദ്യം ചെയ്ത കാരാട്ട് ഫൈസൽ ഇടത് മുന്നണി സ്ഥാനാർത്ഥി.കൊടുവള്ളി നഗരസഭയിലെ 15ാം ഡിവിഷനായ ചൂണ്ടപ്പുറത്ത് നിന്നാണ് വീണ്ടും ജനവിധി തേടുന്നത്. നിലവിലെ നഗരസഭാ കൗൺസിലറാണ് കാരാട്ട് ഫൈസൽ.കരിപ്പൂർ സ്വർണകള്ളക്കടത്ത് കേസിലും കാരാട്ട് ഫൈസലിനെ കസ്റ്റംസ് നേരത്തെ ചോദ്യം ചെയ്തിരുന്നു.