motor
മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ ചേവായൂർ ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടിൽ നടന്ന റോഡപകടത്തിൽ പൊലിഞ്ഞവരുടെ ഓർമ്മ ദിനാചരണം

കോഴിക്കോട്: റോഡ് അപകടത്തിന് ജീവൻ പൊലിഞ്ഞവരുടെ ഓർമ്മ പുതുക്കി മോട്ടോർ വാഹന വകുപ്പ്. വർഷത്തിൽ നവംബറിലെ മൂന്നാമത്തെ ഞായറാഴ്ചയാണ് ഓർമ്മ ദിനം ആചരിക്കുന്നത്. ചേവായൂർ ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടിൽ കൊവിഡ് മാനദണ്ഡം പാലിച്ച് നടന്ന ചടങ്ങിൽ കോഴിക്കോട് ആർ.ടി.ഒ ഇ.മോഹൻദാസ്, ആർ.ടി.ഒ എൻഫോഴ്സ്‌മെന്റ് അനൂപ് വർക്കി എന്നിവർ നേതൃത്വം നൽകി. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാരായ എസ്.സുരേഷ് , ഇ.എസ്. ബിജോയ്, സനൽ വി മണപ്പള്ളി, സി.പി.സബീർ മുഹമ്മദ്, എം.കെ.സുനിൽ, പി.വി.രതീഷ്, സുനീഷ് പുതിയവീട്ടിൽ, പി. രൺദീപ്, ടി.അനൂപ് മോഹൻ തുടങ്ങിയവർ പങ്കെടുത്തു.ദിനാചരണത്തിന്റെ ഭാഗമായി സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും റോഡ് സുരക്ഷാ സംബന്ധമായ വിവരണങ്ങൾ ഉൾപ്പെടുത്തിയ ബലൂണുകൾ പറത്തുകയും ചെയ്തു.