spc
'പുത്തനുടുപ്പും പുസ്തകവും' പരിപാടിയുടെ കോഴിക്കോട് ജില്ലാതല ഉദ്ഘാടനം എസ്.പി. സി നോഡൽ ഓഫീസർ ഇ.സുനിൽകുമാർ നിർവഹിക്കുന്നു

കോഴിക്കോട്: സ്റ്റുഡന്റ് പൊലീസ് കാഡറ്റ് പൂർവ വിദ്യാർത്ഥി കൂട്ടായ്മയായ സ്റ്റുഡന്റ് പൊലീസ് കാഡറ്റ് വോളണ്ടിയർ കോപ്സ് സംഘടിപ്പിച്ച 'പുത്തനുടുപ്പും പുസ്തകവും' പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം വെള്ളിമാടുകുന്ന് ബോയ്സ് ഹോമിൽ നടന്നു .ജില്ലയിൽനിന്ന് പൂർവ വിദ്യാർത്ഥികൾ ശേഖരിച്ച വസ്ത്രങ്ങൾ, കളിപ്പാട്ടങ്ങൾ, പഠനോപകരണങ്ങൾ, മറ്റു അവശ്യ വസ്തുക്കൾ എന്നിവ സാമൂഹ്യക്ഷേമ വകുപ്പിന് കീഴിലുള്ള ബോയ്സ് ഹോം, ഗേൾസ് ഹോം, വുമൺ ആൻഡ് ചിൽഡ്രൻസ് ഹോം എന്നിവിടങ്ങളിലുള്ളവർക്ക് സമ്മാനമായി നൽകി. എസ്.പി.സി നോഡൽ ഓഫീസറും കോഴിക്കോട് സിറ്റി നർക്കോട്ടിക്‌ സെൽ അസിസ്റ്റന്റ് കമ്മീഷണറുമായ ഇ.സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. ഗേൾസ് ഹോം സൂപ്രണ്ട് സൽമ അദ്ധ്യക്ഷത വഹിച്ചു .യൂണിയൻ ബാങ്ക് സീനിയർ മാനേജർ ജി.മാത്യു കട്ടക്കയം, കമ്മ്യൂണിറ്റി പൊലീസ് ഓഫീസർമാരായ ആർ.അജി, ശ്രീദേവി അമ്മ, എസ്.എസ്.പി.സി പൂർവ വിദ്യാർഥി കൂട്ടായ്മ കോ ഓർഡിനേറ്റർ അശ്വിൻ വെണ്ണത്തൊടി, കോഴിക്കോട് ജില്ലാ എസ്.പി.സി അസിസ്റ്റന്റ് നോഡൽ ഓഫീസർ എൻ.പ്രദീപ്കുമാർ എന്നിവർ പങ്കെടുത്തു. ബോയ്സ് ഹോം സൂപ്രണ്ട് അഹമ്മദ് റഷീദ് സ്വാഗതവും ജുവനെയിൽ ഇൻസ്‌പെക്ടർ അഷ്റഫ് നന്ദിയും പറഞ്ഞു.