പേരാമ്പ്ര: കൂരാച്ചുണ്ട് പഞ്ചായത്തിലെ കൃഷിയിടങ്ങളിൽ കാട്ടുമൃഹങ്ങൾ രൂക്ഷമാകുന്നതായി പരാതി . കഴിഞ്ഞ ദിവസം പത്താം വാർഡിൽ കുഴുപ്പള്ളി ജബ്ബാറിന്റെ കപ്പകൃഷി കാട്ട് പന്നികൾ നശിപ്പിച്ചു. ലോക് ഡൗൺ കാലത്ത് നട്ടുവളർത്തിയ കൃഷികളാണ് വന്യമൃഗങ്ങൾ നശിപ്പിക്കുന്നത്. വീട്ടിനകത്ത് പോലും കാട്ടുപന്നികൾ എത്തുകയാണ്. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് നഷ്ടം വിലയിരുത്തണമെന്നാണ് ഇവരുടെ ആവശ്യം.