bjp
ബി.ജെ.പിയിൽ ചേർന്ന സി.പി.എം രക്തസാക്ഷി വിജുവിന്റെ സഹോദരി പി.പി ആശ ബി. ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനോടൊപ്പം

കോഴിക്കോട്: വേങ്ങേരിയിലെ സി.പി.എം രക്തസാക്ഷികളായ വിജയൻ - വിജു എന്നിവരിൽ വിജുവിന്റെ സഹോദരി പി.പി.ആശ ബി.ജെ.പിയിൽ ചേർന്നു. കോഴിക്കോട് കോർപ്പറേഷൻ 75 -ാം ഡിവിഷനിൽ മത്സരിക്കുന്ന ബി.ജെ.പി സ്ഥാനാർത്ഥി അഡ്വ.പി.സംയുക്താറാണിയുടെ തിരഞ്ഞെടുപ്പ് കൺവെൻഷനിൽ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനിൽ നിന്ന് അംഗത്വം ഏറ്റുവാങ്ങി.

ബി.ജെ.പി കോഴിക്കോട് ജില്ലാ പ്രസിഡന്റ് അഡ്വ.വി.കെ.സജീവൻ, ജില്ലാ ജനറൽ സെക്രട്ടറി ടി. ബാലസോമൻ, എലത്തൂർ നിയോജക മണ്ഡലം പ്രസിഡന്റ് സി.പി.സതീഷ്, ജനറൽ സെക്രട്ടറി പി.സി അഭിലാഷ്, വൈസ് പ്രസിഡന്റ് എം.സുനിൽ മാസ്റ്റർ, സെക്രട്ടറി പി. കെ. നിത്യാനന്ദൻ, സി. പി. അനൂപ് കുമാർ, അരുണേഷ്, എ. ജനാർദ്ദനൻ,കെ.കൃപേഷ്‌ എന്നിവർ പങ്കെടുത്തു.