കോഴക്കോട്: വാളയാർ സംഭവം കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്നും മരിച്ച കുട്ടികളുടെ കുടുംബത്തിന് നീതി കിട്ടണമെന്നും ആവശ്യപ്പെട്ട് ഹനുമാൻ സേന ഭാരതിന്റെ ആഭിമുഖ്യത്തിൽ കോഴിക്കോട് കിഡ്‌സൺ കോർണറിൽ ഐക്യദാർഢ്യ സമരം നടത്തി. സംസ്ഥാനത്ത് കുട്ടികൾക്കും ദളിതർക്കും നേരെയുണ്ടാകുന്ന അക്രമങ്ങൾക്കും പീഡനങ്ങൾക്കും അറുതി വരുത്താൻ സർക്കാർ ശക്തമായ നിയമ നടപടികൾ സ്വീകരിക്കണമെന്ന് ഐക്യദാർഢ്യ സമരം ഉദ്ഘാടനം ചെയ്ത സംസ്ഥാന ചെയർമാൻ എ.എം ഭക്തവത്സലൻ പറഞ്ഞു . കോഴിക്കോട് ജില്ലാ ചെയർമാൻ സംഗീത് ചേവായൂർ അദ്ധ്യക്ഷത വഹിച്ചു. രാംദാസ് വേങ്ങേരി, പുരുഷ സ്വാമി, ശിവദാസ് ധർമ്മടം, ശശിധരൻ കാട്ടി കോലത്തിൽ , കെ ഷിജു ,കെ ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.