kovid
kovid

കോഴിക്കോട്: സംസ്ഥാനത്ത് ഇന്നലെ ഏറ്റവും കൂടുതൽ കൊവിഡ് സ്ഥിരീകരിച്ചത് കോഴിക്കോട്. ജില്ലയിൽ 574 പേർക്കാണ് പോസിറ്റീവായത്. വിദേശത്ത് നിന്നെത്തിയ നാല് പേർക്കും ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ 11 പേർക്കും പോസിറ്റീവായി. 36 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പർക്കത്തിലൂടെ 523 പേർക്കാണ് കൊവിഡ് ബാധിച്ചത്. 5923 പേരിൽ പരിശോധന നടത്തി. നാല് ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. അതെസമയം 831 പേർ രോഗമുക്തി നേടിയത് ആശ്വാസമായി. ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയവരിൽ ആറ് പേർ പയ്യോളിയിലാണ്. ഉറവിടം വ്യക്തമല്ലാത്ത 36 രോഗികളിൽ 18 പേർ കോഴിക്കോട് കോർപ്പറേഷൻ പരിധിയിലാണ്. ചേളന്നൂരിൽ 10 പേർക്ക് കൊവിഡ് പോസിറ്റീവായി.8303 കോഴിക്കോട് സ്വദേശികളും 210 മറ്റ് ജില്ലകളിൽ നിന്നുള്ളവരും കോഴിക്കോട് ചികിത്സയിൽ കഴിയുന്നുണ്ട്. 5651 പേർ വീടുകളിലാണ് ചികിത്സയിൽ കഴിയുന്നത്.

സമ്പർക്കം

കോഴിക്കോട് കോർപ്പറേഷൻ - 142

പുതുപ്പാടി - 29

അഴിയൂർ - 24

കുരുവട്ടൂർ - 22

ചോറോട് - 20

വടകര - 18