കുറ്റ്യാടി: വേളം പഞ്ചായത്തിൽ എൽ.ഡി.എഫി ൽ സി.പി.ഐ മത്സരിക്കുന്ന മൂന്നു സീറ്റുകളിലെ സ്ഥാനാർഥികളെ ലോക്കൽ ജനറൽ ബോഡി യോഗത്തിൽ പ്രഖ്യാപിച്ചു. വാർഡ് 1 കാക്കുനി: സി. കെ ബിജിത് ലാൽ, വാർഡ് 6 ചെറുകുന്ന് ഷീബ പവിത്രൻ, വാർഡ് 14 പൂളക്കൂൽ അഡ്വ.അഞ്ജന സത്യൻ, എന്നിവർ മത്സരിക്കും. യോഗത്തിൽ കെ സത്യൻ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി കെ.പി പവിത്രൻ, പി.കെ ദാമോദരൻ ,സി കെ ബാബു, അഡ്വ.കെ പി ബിനൂപ്, സി രാജീവൻ, ടി സുരേഷ് എന്നിവർ പ്രസംഗിച്ചു.