കോഴിക്കോട്: എരഞ്ഞിപ്പാലം ശ്രീ വാഗ്ഭടാനന്ദ ഗുരുദേവർ സ്മാരക വായനശാല ഇക്കഴിഞ്ഞ എസ്.എസ്.എൽ.സി, പ്ളസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ളസ് നേടിയ ബാലവേദി അംഗങ്ങളെ അനുമോദിച്ചു. മലബാർ ഹോസ്പിറ്റൽസ് സീനിയർ യൂറോളജിസ്റ്റ് ഡോ.ടി. ശ്രീധരനുണ്ണി ഉപഹാരങ്ങൾ സമ്മാനിച്ചു. വായനശാലാ പ്രസിഡന്റ് സി. സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. കെ. ശൈലേഷ്, വി.സി. മുഹമ്മദലി, ഒ. സുഗണൻ, ശശി നെടുപ്പാശ്ശേരി എന്നിവർ സംസാരിച്ചു.