രാമനാട്ടുകര: തദ്ദേശ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് എൻ.ഡി.എ ഉജ്ജ്വല വിജയം നേടുമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. രാമനാട്ടുകര മുനിസിപ്പാലിറ്റി എൻ.ഡി.എ തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.നരേന്ദ്ര മോദി സർക്കാരിന്റെ ക്ഷേമപദ്ധതികൾ നടപ്പിലാക്കുവാൻ എൻ.ഡി.എയെ വിജയിപ്പിക്കണം. എൽ.ഡി.എഫും യു.ഡി.എഫും അഴിമതിയുടെ കാര്യത്തിൽ കാർബൺ പതിപ്പാണ്. മതതീവ്രവാദ സംഘടനകളുമായി തിരഞ്ഞെടുപ്പ് സഖ്യത്തിലെത്തിയിരിക്കുകയാണ് കോൺഗ്രസും സി.പി.എമ്മുമെന്ന് സുരേന്ദ്രൻ ആരോപിച്ചു. സംസ്ഥാന സെക്രട്ടറി പി.രഘുനാഥ് മുഖ്യപ്രഭാഷണം നടത്തി. പ്രസിഡന്റ് പി.കെ.അരവിന്ദാക്ഷൻ അദ്ധ്യക്ഷത വഹിച്ചു. ടി.ബാലസോമൻ, നാരങ്ങയിൽ ശശിധരൻ, ഷിനു, വിജയകേശവൻ, പി.കെ.പരമേശ്വരൻ, സുനിൽ ബാബു എന്നിവർ പ്രസംഗിച്ചു. അഡ്വ.മുകുന്ദൻ പനേങ്ങൽ ചെയർമാനും പി.കെ.അരവിന്ദാക്ഷൻ ജനറൽ കൺവീനറും വിജയകേശവൻ കൺവീനറുമായി 201 അംഗ തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു.