fl-sh
ചോറോട് ഫിഷ്മാർട്ട് മുൻ എംപി പി സതീദേവി ഉദ്ഘാടനം ചെയ്യുന്നു

വടകര: ചോറോട് സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖത്തിൽ മത്സ്യഫെഡ് ഫിഷ് മാർട്ട് പ്രവർത്തനം ആരംഭിച്ചു. സർക്കാർ സംരംഭമായ മത്സ്യവിപണന കേന്ദ്രം മുൻ എം.പി പി.സതീദേവി ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് വി. ദിനേശന്റെ അദ്ധ്യക്ഷതയിൽ എം അശോകൻ, വാസു കുന്നുമ്മൽ, ആർ സത്യനാഥൻ തുടങ്ങിയവർ പ്രസംഗിച്ചു.