തിരുവമ്പാടി: കോടഞ്ചേരി പഞ്ചായത്തിൽ മികച്ച കാർഷിക മുന്നേറ്റത്തിന് നേതൃത്വം നൽകിയ ജനകീയ കൃഷി ഓഫീസർ കെ.എ. ഷബീർ അഹമ്മദിനെ കോടഞ്ചേരി പഞ്ചായത്ത് ആദരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ലിസി ചാക്കോ ഷാൾ അണിയിച്ചു.

മികച്ച ജൈവ പഞ്ചായത്തിനുള്ള രണ്ടു ലക്ഷം രൂപയുടെ അവാർഡ് അടക്കം 14 പുരസ്കാരങ്ങളാണ് കോടഞ്ചേരി കൃഷിഭവന് ലഭിച്ചതെന്ന് പ്രസിഡന്റ് പറഞ്ഞു. ഫാദർ തോമസ് നാഗപറമ്പിൽ പ്രഭാഷണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫ്രാൻസിസ് ചാലിൽ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ചിന്ന അശോകൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഷിബു, അംഗങ്ങളായ ജെസ്സി പിണക്കാട്ട്, റൂബി തമ്പി, ബിന്ദു ജോർജ്, സിജി ബിജു, കുമാരൻ കരിമ്പിൽ, സെക്രട്ടറി കെ.ഗിരീഷ് കുമാർ എന്നിവർ സംബന്ധിച്ചു.