ele


കോഴിക്കോട്: പരിചയസമ്പന്നരെയും പുതുമുഖങ്ങളെയും ഉൾപ്പെടുത്തി കോഴിക്കോട് കോർപ്പറേഷനിലെ യു.ഡി.എഫ് ആദ്യഘട്ട സ്ഥാനാർത്ഥിപട്ടിക പ്രഖ്യാപിച്ചു. 45 ഡിവിഷനുകളിലേക്കാണ് സ്ഥാനാർത്ഥികളായത്.

നഗരസഭാ ഭരണം പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്ഥാനാർത്ഥിനിർണയം നടത്തിയതെന്ന് മുന്നണിനേതാക്കളായ എം കെ രാഘവൻ എം.പി, ഡി.സി.സി പ്രസിഡന്റ് യു. രാജീവൻ, പാണക്കാട് മുനവറലി ശിഹാബ് തങ്ങൾ, പ്രതിപക്ഷ ഉപനേതാവ് ഡോ. എം കെ മുനീർ എന്നിവർ വ്യക്തമാക്കി.

ഒരു സ്വതന്ത്ര ഉൾപ്പെടെ 26 കോൺഗ്രസ് സ്ഥാനാർത്ഥികളെയും 19 മുസ്‌ലിം ലീഗ് സ്ഥാനാർത്ഥികളെയുമാണ് പ്രഖ്യാപിച്ചത്. രണ്ടാംഘട്ട പട്ടിക ഇന്ന് പൂർത്തിയാക്കും.

യു.ഡി.എഫ് യോഗത്തിൽ ജില്ലാ ചെയർമാൻ കെ ബാലനാരായണൻ, കൺവീനർ എംഎ റസാഖ്, പാറക്കൽ അബ്ദുള്ള എം.എൽ.എ, കെ.പി.സി.സി ഭാരവാഹികളായ എൻ.സുബ്രഹ്മണ്യൻ, കെ.പ്രവീൺകുമാർ, ഉമ്മർ പാണ്ടികശാല, എൻ സി അബൂബക്കർ തുടങ്ങിയവർ സംബന്ധിച്ചു.

കോണഗ്രസ് സ്ഥാനാർത്ഥികൾ (ഡിവിഷൻ പേര്, ഡിവിഷൻ നമ്പർ, സ്ഥാനാർത്ഥി എന്ന ക്രമത്തിൽ): എരഞ്ഞിക്കൽ (3)റെജുല തെറ്റത്ത്, മലാപ്പറമ്പ് (8) കെ പി രാജേഷ്, തടമ്പാട്ടുതാഴം (9) ധനീഷ് ഭാസ്‌കർ, പാറോപ്പടി (12) കെ സി ശോഭിത, സിവിൽ സ്‌റ്റേഷൻ (13) കെ സത്യനാഥൻ, ചേവരമ്പലം (14) രശ്മി കെ, ചെലവൂർ (17) ഷിനോജ് കുമാർ, നെല്ലിക്കോട് (23) ഇന്ദിര ടീച്ചർ, കോട്ടൂളി (25) കാർത്ത്യായനി കെ, പുതിയറ (27) അഡ്വ. വി ടി നിഹാൽ, പൊറ്റമ്മൽ (29) സോണി മനോജ് (സ്വതന്ത്ര), കുറ്റിയിൽത്താഴം (31) എം കെ ഗോപിനാഥ്, കല്ലായി (36) എം സി സുധാമണി, മീഞ്ചന്ത (38) എ സാബിദ, അരീക്കാട് നോർത്ത് (40)എ കെ ജയശ്രി ടീച്ചർ, ചെറുവണ്ണൂർ ഈസ്റ്റ് (45) സിബിദ കെ, ബേപ്പൂർ പോർട്ട് (47) രാജലക്ഷ്മി ടീച്ചർ, മാറാട് (49) രമേശ് നമ്പിയത്ത്, ചക്കുംകടവ് (56) പി പി റമീസ്, ചാലപ്പുറം (59) പി ഉഷാദേവി ടീച്ചർ, തിരുത്തിയാട് (63) ദിവ്യലക്ഷ്മി കെ, എരഞ്ഞിപ്പാലം (64) സി പ്രേമവല്ലി, നടക്കാവ് (65) അൽഫോൻസ ടീച്ചർ, ചക്കോരത്ത്കുളം (68) രാധാ പിള്ള പി, അത്താണിക്കൽ (71) ബിന പുന്നശ്ശേരി, പുതിയാപ്പ (75) സത്യൻ പുതിയാപ്പ.

മുസ്ലിം ലീഗ് സ്ഥാനാർത്ഥികൾ: ചെട്ടികുളം (2) സുമതി, പൂളക്കടവ് (11) സി പി ശ്രീകല, മായനാട് (18) ജൗഷീന സിദ്ധിഖ്, കൊമ്മേരി (30) കവിത അരുൺ (സ്വതന്ത്ര), പൊക്കുന്ന് (32) പി സക്കീർ, കിണാശ്ശേരി (33) എ സാഹിദ, പന്നിയങ്കര (37) കെ നിർമ്മല (സ്വതന്ത്ര), തിരുവണ്ണൂർ (39) ആയിഷബീ പാണ്ടികശാല, അരീക്കാട് (41) വി സി അജീബ (സ്വതന്ത്ര), നല്ലളം (42) പി പി ഷറീന റിഷാദ്, കൊളത്തറ (43) എം വി അസ്മ (സ്വതന്ത്ര), കുണ്ടായിത്തോട് (44) ടി പി റംല, ബേപ്പൂർ (48) സഫിയ മൊയ്തീൻകോയ, അരക്കിണർ (52) കെ കെ സൈഫുന്നിസ, കപ്പക്കൽ (54) സി ടി സക്കീർ ഹുസൈൻ, പയ്യാനക്കൽ (55) ബ്രസീലിയ ഷംസുദ്ദീൻ, മുഖദാർ (57) കെ സറീന, കുറ്റിച്ചിറ (58) കെ മൊയ്തീൻകോയ, പുതിയങ്ങാടി (74) ടി കെ സൗദാബി.