തിരുവമ്പാടി: തിരുവമ്പാടിയിൽ കൃഷി നശിപ്പിച്ച കാട്ടുപന്നിയെ വെടിവച്ച് കൊന്നു. മടിക്കാങ്കൽ സെബാസ്റ്റ്യനാണ് പന്നിയെ വെടിവെച്ച് കൊന്നത്. തിരുവമ്പാടി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ വിജയന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി. പഞ്ചായത്ത് പ്രസിഡന്റ് പി.ടി .അഗസ്റ്റിൻ, ബോസ് ജേക്കബ്, വിൽസൺ താഴത്തുപറമ്പിൽ എന്നിവരുടെ സാന്നിദ്ധ്യത്തിൽ നടപടി ക്രമങ്ങൾ പൂർത്തിയാക്കി ജഡം സംസ്കരിച്ചു.