കോഴിക്കോട്: നിയമവിരുദ്ധമായി മുന്നാക്ക സംവരണം നടപ്പിലാക്കിയ സ‌‌ർക്കാറുകൾ സ്വകാര്യ മേഖലയിൽ പട്ടിക വിഭാഗ സംവരണ വ്യവസ്ഥ നടപ്പാക്കണമെന്ന് കേരളാ പുലയർ മഹാസഭ കുന്ദമംഗലം യൂണിയൻ ആവശ്യപ്പെട്ടു. യൂണിയൻ പ്രസിഡന്റ് റിജിൻ സമ്പത്ത് അദ്ധ്യക്ഷത വഹിച്ചു. ഓർഗനൈസിംഗ് സെക്രട്ടറി പി.കെ രാജൻ, സെക്രട്ടറിയേറ്റ് അംഗം ടി.എസ് രജികുമാർ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഇ.ജെ തങ്കപ്പൻ, പി.സാമി പെരിങ്ങൊളം, യൂണിയൻ സെക്രട്ടറി ബാബു കായലം, എം.കെ ബൈജു, രഞ്ജിത്ത് ഒളവണ്ണ, ഒ.പി സുന്ദരൻ, രാധാകൃഷ്ണൻ, സി.എം ഗിരീഷൻ, എൻ.കെ സാജി, എന്നിവർ പ്രസംഗിച്ചു. യൂണിയൻ ഖജാൻജി ബാലരാമൻ തച്ചിലേരി നന്ദി പറഞ്ഞു.