കോഴിക്കോട്: മലബാർ ദേവസ്വം ബോർഡ് ആസ്ഥാനത്ത് ജീവനക്കാർ നടത്തിവരുന്ന അനിശ്ചിതകാല റിലേ സമരത്തിന് അഖില കേരള ബ്രാഹ്മണ ഫെഡറേഷൻ (എ.കെ.ബി.എഫ് ) പിന്തുണ പ്രഖ്യാപിച്ചു. നൂറ്റാണ്ടുകൾ പഴക്കമുള്ള ബ്രിട്ടീഷ് നിയമങ്ങൾ തുടരുന്ന ബോർഡ് ചട്ടങ്ങൾ പുതുക്കി നിർമ്മിക്കുക, നടപ്പ് വ്യവസ്ഥകളും ചട്ടങ്ങളും ഏകീകരിക്കുകയും ലളിതവൽക്കരിക്കുകയും ചെയ്യുക. ന്യായമായ സമരങ്ങളോടും തൊഴിൽ നിയമങ്ങളോടും മാനുഷിക പരിഗണന നൽകാത്ത സർക്കാർ നിലപാട് തിരുത്തുക എന്നീ നിർദ്ദേശങ്ങളും സംഘടന മുന്നോട്ടുവെച്ചു. എ.കെ.ബി.എഫ് സംസ്ഥാന വൈസ് ചെയർമാൻ പി.വി.സുധീർ നമ്പീശൻ സമരപ്പന്തൽ സന്ദർശിച്ചാണ് ഐക്യദാർഢ്യ പ്രഖ്യാപനം നടത്തിയത്.