കോഴിക്കോട്: വിസ്ഡം ഇസ്‌ലാമിക് സ്റ്റുഡന്റ്‌സ് ഓ‌ർഗനൈസേഷൻ സംസ്ഥാന സമിതി നടത്തുന്ന ഓൺലൈൻ ടീൻസ്‌പേസ് ഹയർ സെക്കൻഡറി വിദ്യാർത്ഥി സമ്മേളനത്തിന്റെ ഭാഗമായി ഗ്യാലപ് ഇന്റർ സ്‌കൂൾ ക്വിസ് മത്സരം 23ന് നടക്കും. ഒരു സ്‌കൂളിൽ നിന്ന് ഒന്നിലധികം പേർക്ക് പങ്കെടുക്കാം. പ്രാഥമിക ഘട്ടത്തിലെ വിജയികൾക്കാണ് 28ന് നടക്കുന്ന ഫൈനൽ റൗണ്ടിൽ പങ്കെടുക്കാൻ അവസരം. മത്സരങ്ങൾ ഓൺലൈൻ വഴിയായിരിക്കും. ആദ്യ മൂന്ന് സ്ഥാനക്കാർക്ക് 5000, 3000, 2000 എന്നിങ്ങനെ ക്യാഷ് പ്രൈസ് ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് 8156812292.